തലശ്ശേരി: കൊടുവള്ളിയിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയും, അന്തർ സംസ്ഥാന ബസ്സുകളുൾപ്പടെ 56 ബസ്സുകളും അണുവിമുക്തമാക്കി.തലശ്ശേരി ഗവ: ആശുപത്രി പരിസരവും അണുവിമുക്തമാക്കി. സീനിയർ ഫയർ റസ്‌ക്യു ഉദ്യാഗസ്ഥരായ സി. ഉല്ലാസ്, ബൈജു കോട്ടായി, കെ. സജിത്ത്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്.
മദ്യഗോഡൗണുകൾ സീൽ ചെയ്തു
മാഹി: പന്തക്കൽ, ഇടയിൽപ്പീടക എന്നീ സ്ഥലങ്ങളിൽ അതിർത്തിയോട് ചേർന്ന് കിടക്കുന്ന വിദേശമദ്യ ഗോഡൗണുകൾ അധികൃതർ സീൽ ചെയ്തു. ഗോഡൗണുകൾ ഉള്ള സ്ഥലം അധികാരികളുടെ ശ്രദ്ധ വരാൻ സാധ്യതയില്ലാത്ത ഇടമായതിനാൽ മുൻകരുതൽ എന്ന നിലയിലാണ് സീൽ ചെയ്തതെന്ന് അധികൃതർ അറിയിച്ചു
പൂര മഹോത്സവം മാറ്റിവെച്ചു.
പയ്യാവൂർ: കല്ലാക്കോട്ടം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഉണ്ടാവില്ലെന്നും, 5 ന് നടക്കേണ്ട ക്ഷേത്രം എക്സിക്യുട്ടീവ് കമ്മിറ്റിയും 6 ന് നടക്കേണ്ട പൂരം ചൊവ്വവിളക്കും മാറ്റിവെച്ചതായും ക്ഷേത്രം പ്രസിഡന്റ് മേലേടത്ത് നാരായണനും സെക്രട്ടറി പുളുക്കൂൽ ചന്ദ്രനും അറിയിച്ചു.