കൂത്തുപറമ്പ്: പൂക്കോട്, തൊക്കിലങ്ങാടി എന്നിവിടങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ രാസപദാർത്ഥം കലർന്ന മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 25 കിലോയോളം കേതൽ, 15 കിലോ മത്തി എന്നിവയാണ് നശിപ്പിച്ചത്.
ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ബാബു, അസി. ഹെൽത്ത് ഇൻസ്പെക്ടർ എം.അനിഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ രാസപദാർത്ഥം കലർത്തിയ മത്സ്യം വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.