കണ്ണൂ‌ർ കൊവിഡ് ബാധയുടെ ആഘാതം ഇല്ലാതാക്കാൻ കോ‌ർപ്പറേഷൻ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ നിലവാരം കുറഞ്ഞ രാഷ്ട്രീയം കളിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.. സുധാകരൻ എം.പിയും കെ.എം.ഷാജി എം.. എൽ.. എയും പറഞ്ഞു.. ലോക്ക് ഡൗണിലും കോർപ്പറേഷൻ ഭരണം അട്ടിമറിക്കാൻ ഇവർ നടത്തുന്ന നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.. കളക്ടർ ഇവരുടെ ഈ നീക്കങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്.. ഈ ബദ്ധപ്പാടിനിടെ ആരെങ്കിലും മേയർക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകുമോ? ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പും ലോക്ക് ഡൗണിന് ശേഷം മതിയെന്ന് പറയുമ്പോൾ മേയർ തിരഞ്ഞെടുപ്പിന് മാത്രം കളക്ടർക്ക് എന്താണിത്ര ധൃതിയെന്നും സുധാകരൻ ചോദിച്ചു..

അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് ധീരമായി നേരിടുമെന്നും ഭയപ്പെടില്ലെന്നും ഷാജി പറഞ്ഞു..