കാഞ്ഞങ്ങാട്: ബൗദ്ധിക വെല്ലുവിളികളും ശാരീരിക അവശതകളും നേരിടുന്നവരെ പരിചരിക്കുന്നവർക്ക് സംസ്ഥാന സർക്കാർ സാമൂഹിക നീതി വകുപ്പ് മുഖേന നൽകി വരുന്ന പ്രതിമാസ സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യണമെന്ന് പേരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് (പെയ്ഡ്) സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇമെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
പദ്ധതി നിലച്ചിട്ട് ഒരു വർഷത്തിലേറെയായി. 600 രൂപയായിരുന്നു പരിചാരകർക്ക് പ്രതിമാസം നൽകിപ്പോന്നത് കൊവിഡ്-19 പശ്ചാത്തലത്തിൽ മറ്റെല്ലാ ക്ഷേമ പെൻഷനുകളും സമയബന്ധിതമായി നൽകിവരുന്ന സാഹചര്യത്തിൽ ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള പ്രതിമാസ സഹായധനവും വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.