മാഹി: പുതുച്ചേരിയിലെ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജിൽ ഇന്നലെ ജോലിക്കെത്താതിരുന്ന 54 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ചില ജീവനക്കാർ ഹാജർ ഒപ്പിട്ട ശേഷം മടങ്ങിപ്പോവുകയായിരുന്നു. ആശുപത്രി ഇന്നലെ മുതൽ കൊവിഡ്19 പ്രത്യേക ആശുപത്രിയായി മാറ്റിയിട്ടുണ്ട്.

മാറ്റിവെച്ചു
പയ്യാവൂർ: ഏപ്രിൽ 5,6,7 തീയ്യതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന കുറുമാത്തൂർ പെരുമ്പ പനക്കാടൻ തറവാട് ദേവസ്ഥാനം മൂലയിൽ കോട്ടം പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും മാറ്റിവെച്ചു.