കണ്ണൂർ: ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവാഹ ഏജന്റ്മാർക്കും വിവാഹ ഏ‌ജൻസികൾക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്നും കേരള ഷോപ്പ്സ് ആൻഡ് കൊമോഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ മുഴുവൻ വിവാഹ ഏജന്റുമാർക്കും വിവാഹ ഏജൻസികൾക്കും സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമന്നും കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.