കണ്ണൂർ: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ 156 കേസുകൾ രജിസ്റ്റർ ചെയ്തു. 156 പേരെ അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ച 130 വാഹനങ്ങൾ പിടികൂടി.

ചില ദിവസങ്ങളിൽ വ്യാപകമായി അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.