കാസർകോട്: മരുന്ന് തീർന്ന് രോഗം കൂടുതലായതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എൻഡോസൾഫാൻ ദുരിത ബാധിതൻ അമ്പലത്തറയിലെ മിഥുന് മണിപ്പാലിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോമിൻ ജോസഫിന്റെ നിർദേശ പ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മരുന്ന് എത്തിച്ചു നൽകി. ഇർഷാദ് മഞ്ചേശ്വരം, മനാഫ് നുള്ളിപ്പാടി, നിതീഷ് കടയാൻ എന്നിവർ നേതൃത്വം നൽകി. കുമ്പളയിൽ നിന്ന് കാഞ്ഞങ്ങാട് വരെ മരുന്ന് എത്തിക്കാൻ കാസർകോട് ഡിവൈ.എസ്.പി ഡോ. പി ബാലകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്ന് കുമ്പള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഹായിച്ചു.