ഇരിട്ടി: വീർപ്പാട് ശ്രീനാരായണ ഗുരു കോളേജ്, വീർപ്പാട് എസ്.എൻ.ഡി.പി ശാഖയോഗം എന്നിവയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കുടുംബാംഗങ്ങൾക്ക് ഭക്ഷണ കിറ്റുകളും ആവശ്യമായ മരുന്നുകളും വിതരണം നടത്തി. കീഴ്പ്പള്ളി പി.എച്ച്.സി, ആറളം പഞ്ചായത്ത് ,ആറളംപൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും മറ്റ് സംഘടനകൾക്കും പ്രദേശവാസികൾക്കും ആവശ്യമായ മാസ്‌കുകളും നൽകി. എസ്.എൻ ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ആർ.ഷാജി വിതരണോദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. റോസമ്മയ്‌ക്ക് നൽകി നിർവഹിച്ചു. പി.കെ പ്രദീഷ് , യു.എസ് അഭിലാഷ്, ടി.എൻ കുട്ടപ്പൻ, ജിഷ അഭിലാഷ് , പി.എ. സുരേന്ദ്രൻ, വി.ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.
വീർപ്പാട് ശ്രീനാരായണ ഗുരു കോളേജ്, വീർപ്പാട് എസ്.എൻ.ഡി.പി ശാഖയോഗം എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. റോസമ്മയ്‌ക്ക് നൽകി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ആർ.ഷാജി നിർവഹിക്കുന്നു