excise

കണ്ണൂർ: ചാരായം വാറ്റാനായി വീടിനടുത്തെ തൊഴുത്തിൽ സൂക്ഷിച്ച 50 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. പെരളം ഒയോളത്തെ നീലമ്പത്ത് ഹൗസിൽ ബാലകൃഷ്ണൻ്റെ ഭാര്യ നീലമ്പത്ത് വിലാസിനിയുടെ വീടിന് സമീപമുള്ള തൊഴുത്തിൽ നിന്നാണ്ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും ഒരു ലിറ്റർ വ്യാജവാറ്റ് ചാരായവും പയ്യന്നൂർ റെയിഞ്ച് എക്സൈസ് പ്രിവന്റിവ് ഓഫിസർ കെ.കെ രാജേന്ദ്രനും പാർട്ടിയും പിടികൂടിയത്. കണ്ണൂർ എക്‌സൈസ് പ്രിവന്റീവ് ഓഫിസർ വി.കെ വിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.എച്ച് ഫെമിൻ, ടി.വി വിജിത്ത്, എം. രമ്യ, എക്സൈസ് ഡ്രൈവർ എം. പ്രദീപൻ എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.