ചെറുപുഴ: പാടിയോട്ടുചാൽ തട്ടുമ്മലിൽ ചെറുപുഴ പൊലീസ് നടത്തിയ തിരച്ചിലിൽ നായാട്ടുസംഘം കൊന്ന
മുള്ളൻപന്നിയെയും മൂന്ന് തോക്ക്, രണ്ട് കത്തി, 7തിര എന്നിവയടക്കമുള്ള നായാട്ട് സാമഗ്രികളും കണ്ടെത്തി.പൊലീസിനെ കണ്ട നായാട്ടുസംഘം തോക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു
പ്രതികൾക്കായി തിരിച്ചിൽ നടത്തുന്നതായും പൊലീസ് പറഞ്ഞു.തട്ടുമ്മലിലെ മീത്തലെപുരയിൽ ജബ്ബാറിനെയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേരുടെയും പേരിൽ കേസെടുത്തിട്ടുണ്ട്..