കാഞ്ഞങ്ങാട്:ലോക്ക് ഡൗൺ കാലത്തെ ക്ഷാമം മുതലാക്കി അന്യജില്ലകളിൽ നിന്ന് എത്തിച്ച പഴകിയ മീനുകൾ വിറ്റഴിക്കുന്നത് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞു. നഗരസഭയുടെ തീരദേശ മേഖലകളിലെ ഹദാദ് നഗർ, ആവിക്കര, മീനാപ്പീസ്,എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിൽ മീൻ വില്കുന്നത് കണ്ടെത്തിയത്. രാവിലെ 6 മണി മുതൽ നടത്തിയ പരിശോധനയ്ക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി.പി രാജശേഖരൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു എന്നിവർ നേതൃത്വം നൽകി.