കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ നിയമം ലംഘിച്ച് ബൈക്കിൽ കറങ്ങിയ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടയിൽ പൊലീസി​ന് കിട്ടിയത് മൂന്ന് പാക്കറ്റ് കഞ്ചാവ് . ശനിയാഴ്ച വൈകിട്ട് അമ്പലത്തറയിലാണ് സംഭവം .കളളാർ നീലിമലയിലെ മനോജ് തോമസ് (42), മലോത്തെ ടോണി (20), കൊന്നക്കാട്ടെ ജിഷ്ണു (20) എന്നിവരാണ് പിടിയിലായത്.പൊലീസിനെ കണ്ട ഒരാൾ വഴിയിൽ ഇറങ്ങി. മറ്റ് രണ്ടു പേരെ പരിശോധിച്ചപ്പോൾ അരയിൽ നിന്ന് കഞ്ചാവ് പാക്കറ്റുകൾ വീഴുകയായിരുന്നു.