കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർ ക്ക് ആവശ്യമായ താമസ സൗകര്യങ്ങൾ നിഷേധിക്കുന്ന സമീപനം പ്രതിഷേധാർഹമാണെന്ന് എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അവശ്യ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ആവശ്യമായ താമസ, വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.