കാസർകോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ലോട്ടറി തൊഴിലാളികൾക്കും പതിനായിരം രൂപയെങ്കിലും സഹായ ധനം അനുവദിക്കണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. വിധവകൾ, അഗതികൾ, ഭിന്നശേഷിക്കാർ, രോഗികൾ, പ്രായാധിക്യമുള്ളവർ എന്നിവരുടെ ആശയും സ്വപ്നവുമാണ് ഈ രംഗം.ലോട്ടറി തൊഴിലാളികൾക്ക് ലോട്ടറി വിൽപ്പന നടത്താനോ, ജീവിക്കാനോ സാധിക്കാത്ത സാഹചര്യമാണെന്ന് കേരള ലോട്ടറി സംരക്ഷണ സമിതി നേതാക്കളായ എം. മധുസൂദനൻ നമ്പ്യാർ(എ.ഐ.ടി.യു.സി), പി .പ്രഭാകരൻ(സി. ഐ.ടി.യു), കെ .എം. ശ്രീധരൻ(ഐ.എൻ.ടി.യു.സി), എൻ .കെ.ബിജു(കെ .എൽ .യു.എസ്. യു) എന്നിവർ സർക്കാരിനോടും ക്ഷേമനിധി ബോർഡിനോടും ആവശ്യപ്പെട്ടു.