പാലക്കുന്ന്: കൊവിഡ് 19 മഹാമാരിയെ തുടർന്ന് ഏപ്രിൽ അഞ്ചിന് നടക്കേണ്ടിയിരുന്ന ദേശീയ കപ്പലോട്ട ദിന പരിപാടികൾ ഒഴിവാക്കി മർച്ചന്റ് നേവി ജീവനക്കാരുടെ ദേശീയ സംഘടനയായ ന്യൂസി .
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കേണ്ടി വന്ന 9000 ൽ പരം മർച്ചന്റ് നേവി ജീവനക്കാർക്ക് വേണ്ടി വീടുകളിൽ ആദരാഞ്ജലികൾ അർപ്പിച്ചു.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകാനും സംഘടന തീരുമാനിച്ചു. ന്യൂസി ഓഫീസ് സ്റ്റാഫ് ഒരു ദിവസത്തെ ശമ്പളം ഫണ്ടിലേക്ക് നൽകി. എല്ലാ മർച്ചന്റ് നേവി ജീവനക്കാരും ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യാൻ ന്യൂസിയും എം.യു.ഐ.യും ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ഷിപ്പിംഗ് കമ്പനികളും ഉടമകളും ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നുണ്ട്.