കാസർകോട്: കൊവിഡ് 19 രോഗനിയന്ത്രണത്തിനായി നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച യുവാവ് ബൈക്കിൽ കറങ്ങിനടക്കുന്നതറിഞ്ഞ കുമ്പള പൊലീസ് ഈയാളെ പിടികൂടി കേസെടുത്ത് ഐസോലേഷനലേക്ക് മാറ്റി. എരിയാലിലെ അജ്മൽ അമാനെയാണ് (21) കുമ്പള എസ് .ഐ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുമ്പള നയിക്കാപ്പിൽ വച്ച് പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അജ്മൽ അമാനെ കണ്ടെത്തിയത്.
യുവാവിന്റെ പിതാവിന് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവനോടും വീട്ടുകാരോടും റൂം ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിരുന്നു. ഈ നിർദേശം പാലിക്കാതെയാണ് യുവാവ് ബൈക്കിൽ പലപ്പോഴായി പുറത്ത് കറങ്ങിനടന്നത്. യുവാവിനെ കാസർകോട് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.