പയ്യന്നൂർ : താലൂക്ക് ആശുപത്രിയിൽ കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിച്ച് കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ടെലി കൺസൾട്ടേഷൻ സൗകര്യം ആരംഭിക്കുന്നു.ആവശ്യമുള്ളവർക്ക് നാളെ മുതൽ താലൂക്ക് ആശുപത്രിയിൽ നേരിട്ടെത്താതെ
മൊബൈൽ ഫോൺ വഴിയും വാട്സ് ആപ് വീഡിയോകാൾ വഴിയും ചികിത്സ നേടാൻ കഴിയും.
രാവിലെ 9 മുതൽ ഉച്ചക്ക് 12 മണി വരെ ഡോക്ടർമാരെ ബന്ധപ്പെടാം-ഫോൺ - 7034354108
ആശുപത്രി ഡീ അഡിക്ഷൻ സെന്ററുമായി ടെലിഫോൺ വഴി കൗൺസിലിംഗ് സംവിധാനവും നാളെ മുതൽ ലഭിക്കും. ഫോൺ:നമ്പർ- 9995225363.
സൂയിസൈഡ് പ്രിവൻഷൻ,ജനറൽ കൗൺസിലിംഗ് എന്നിവയിൽ 24 മണിക്കൂർ ടെലി കൗൺസിലിംഗ് സൗകര്യവും ഇതോടൊപ്പം ഒരുക്കും.. ഫോൺ: 9995225363 , 7558087741,
9539067474, 8943341416.