നീലേശ്വരം: ലോക്ക് ഡൗൺ ലംഘിച്ച് വാഹനമോടിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ചായ്യോത്തെ പ്രദീപ് കുമാർ, മാവുങ്കാലിലെ അക്ബർ അലി, ബ്ലോക്ക് ഓഫീസ് പരിസരത്തെ നിഷാദ് എന്നിവരുടെ പേരിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തു.