മാഹി:അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ ബൂത്തും പരിസരവും സന്നദ്ധ പ്രവർത്തകർ വൃത്തിയാക്കി.കൊവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ജില്ലാ അതിർത്തിയായ അഴിയൂർ ചുങ്കവും പരിസരവും ഒന്നാം വാർഡിലെ ദ്രുത കർമ്മ സേന അംഗങ്ങളും നവാഗത് ആർട്സ് ക്ലബ്ബ് പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. ആരോഗ്യ ബൂത്ത്,ചുങ്കം ടൗൺ,പൊലിസ് എയ്ഡ് പോസ്റ്റ് ,​ബസ് സ്റ്റോപ്പ്, റേഷൻ കടകൾ ,വ്യാപാര സ്ഥാപനങ്ങൾ ,​മത്സ്യമാർക്കറ്റ്, എന്നിവിടങ്ങളാണ് ശുചീകരിച്ചത്. വാർഡ് ആരോഗ്യ പ്രവർത്തകരായ ഇഖ്ബാൽ , ദിപിൻ .നവാഗത്ക്ലബ്ബ് ഭാരാവാഹികളായ റാണ പ്രതാപ് , ജലീൽ , ഫർഹാസ് കല്ലറോത്ത്, 'നസിർ അബൂബക്കർ കൈത്തൽ എന്നിവർ രണ്ട് ബാച്ചുകളിലായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേത്യത്തം നൽകി.