gun
പൊലീസ് പിടിച്ചെടുത്ത തോക്ക്

കണ്ണൂർ: ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വയക്കര തട്ടുമ്മലിൽ നായാട്ടു സംഘത്തെയും തോക്കുംപിടികൂടി. ഇന്ന് പുലർച്ചയോടെ നായാട്ടു സംഘങ്ങൾ നായാട്ടിന് എത്തിയ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ചെറുപുഴ സി.ഐയും സംഘവും നായാട്ടുകാർ സ്ഥലത്ത് ഉപേക്ഷിച്ചതായി കണ്ട 3 നാടൻ തോക്കും 10 ഓളം തിരകളും മുള്ളൻ പന്നിയുടെ ഇറച്ചിയും കസ്റ്റഡിയിൽ എടുത്തു. പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മീത്തലെ പുരയിൽ ജബ്ബാർ, കണ്ടാൽ അറിയാവുന്ന മറ്റ് രണ്ടു പേർക്കെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു