covid-test

കോഴിക്കോട്: നിസാമുദ്ദീനിൽ തബ്‌‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ,​ ഇവരുടെ ബന്ധുകൾ,​ സമ്പർക്കം പുലർത്തിയവർ തുടങ്ങി കോഴിക്കോട് ജില്ലയിൽ ഇന്ന് കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക് അയക്കാൻ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി. ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച നാല് പേർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇവർ നാല് പേരും നിസാമുദ്ദീനിലെ മർകസിൽ തബ്‌‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സാമ്പിളുകൾ പരിശോധിച്ച് രോഗ നിർണയം നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. അപ്രതീക്ഷിതമായി നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇടയാക്കി. ദുബായിൽ നിന്ന് വന്ന മറ്റൊരാൾക്കും ജില്ലയിൽ ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.