police

കാസർകോട്: ലോക്ക് ഡൗണിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്കെതിരെയും, വീടുകളിലെ നിരീക്ഷണം ലംഘിക്കുന്നവർക്ക് എതിരെയും നടപടികൾ കർശനമാക്കി. ഇന്നലെ മാത്രം കാസർകോട് സബ് ഡിവിഷനിൽ 38 കേസുകൾ രജിസ്റ്റർ ചെയ്യുകയും, നൂറിലധികം ആൾക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 150 വാഹനങ്ങൾ പിടിച്ചെടുത്തു. വീടുകളിലെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച ആൾക്കാർ വിലക്ക് ലംഘിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക ഷാഡോ പൊലീസിനെ നിയമിക്കുകയും ചെയ്തു.

പരിശോധനയിൽ ഹോം ക്വാറന്റൈൻ ലംഘിക്കുന്നതായി കണ്ടെത്തിയ 28 പേർക്കെതിരെ കേരള കേസെടുക്കുകയും, അവരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ലോക്ക്ഡൗൺ ലംഘിക്കുന്നുണ്ടോ എന്നറിയാനായി കാസർകോട് സബ് ഡിവിഷനിൽ മാത്രം ഏകദേശം1000ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. രാവിലെ 11 മണിക്ക് മുമ്പും വൈകുന്നേരം 5 മണിക്ക് ശേഷവും അനാവശ്യമായി പുറത്തിറങ്ങുന്ന മുഴുവൻ ആൾക്കാരുടെ പേരിലും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കാസർകോട് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, കാസർകോട് ഡി.വൈ.എസ്. പി.പി. ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു.