കണ്ണൂർ: ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. യു.എ.ഇയിലെ അജ്മാൻ സ്വകാര്യ ആശുപത്രിയിൽ കണ്ണൂർ കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് മരിച്ചത്. നാല് ദിവസം മുമ്പ് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു,. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇതോടെ ഗൾഫ് നാടുകളിൽ മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഹാരിസ്. രണ്ട് ദിവസം മുമ്പ് സൗദി അറേബ്യയിൽ 2പേർ മരിച്ചിരുന്നു.