കാഞ്ഞങ്ങാട്: കൊവിഡ് ബാധിതരായ ആറുപേരടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ 25 ഓളം പേരുടെ പരിശോധനാഫലം നെഗറ്റീവ്. ദുബായിൽ നിന്നെത്തിയ ഗൃഹനാഥനും എസ്.എസ്.എൽ.സി വിദ്യാർത്ഥിയായ മകളുമടക്കം ആറുപേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കടുത്ത ആശങ്കയിലായിരുന്നു ഈ പ്രദേശം.
നഗരസഭ കൗൺസിലർ ടി .കെ സുമയ്യയുടെ ബന്ധുവീട് കൂടിയാണിത്.ഈ വീട്ടിലെ വിദ്യാർത്ഥി സുമയ്യയുടെെ മെഡിക്കൽ ഷോപ്പിൽ വരികയും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തുകയും ചെയ്തിരുന്നു.പത്തിൽ പഠിക്കുന്ന സഹോദരി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയും എഴുതി. .ഇതോടെയാണ് നാട്ടുകാരും അധ്യാപകരുമുൾപ്പെടെയുള്ളവർ നിരീക്ഷണത്തിിലായത്. സുമയ്യയാകട്ടെ നഗരസഭയുടെ ബഡ്ജറ്റ് യോഗത്തിലും പങ്കെടുുത്തിരുന്നു.