rto
മോട്ടോർ വാഹന വകുപ്പ് ശേഖരിച്ച പച്ചക്കറികൾ കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഇ മോഹൻ ദാസ് മുൻസിപ്പൽ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിന് കൈമാറുന്നു

കാസർകോട്: നിർദ്ധനർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം നൽകുന്ന കാസർകോട് മുനിസിപ്പാലിറ്റി കമ്യൂണിറ്റി കിച്ചനിലേക്ക് മോട്ടോർ വാഹന വകുപ്പ് പച്ചചക്കറി സമാഹരിച്ച് നൽകി. കാസർകോട് ആർ.ടി ഒ എൻഫോർസ്‌മെന്റ് ഇ. മോഹൻദാസ് മുനിസിപ്പൽ ചെയർപേർഴ്സൺ ബീഫാത്തിമ ഇബ്രാഹിമിന് കൈമാറി. മുനിസിപ്പൽ സെക്രട്ടറി ബിജു, കമ്മ്യുണിറ്റി കിച്ചൻ ചാർജുള്ള ഹെൽത്ത് സൂപ്രവൈസർ ദാമോധരൻ, എം.വി.ഐ.പി.വി.രതീഷ്, ടി. വൈകുണ്ഠൻ, എൻഫോർസ്മെന്റ് എ എം വി.ഐ മാർ എന്നിവർ സന്നിഹിതരായിരുന്നു. കുമ്പളം, മത്തൻ, പച്ചക്കായ, വെള്ളരിക്കാ, ചേന, കോവക്ക, പയർ, വെണ്ടക്ക, വഴുതന, പച്ചമുളക്, മുരിങ്ങക്ക എന്നിവയാണ് സമാഹരിച്ചത്. എം.വി ഐ രതീഷിന്റെയും ഡ്രൈവർ മനോജ് കുമാറിന്റെയും നേതൃത്വത്തിൽ നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ പാടശേഖരത്തിൽ നിന്ന് നേരിട്ടാണ് ഇത് സമാഹരിച്ചത്. ഈ പ്രവർത്തനത്തിൽ പങ്കാളിയായ മുഴുവൻ ഉദ്യോഗസ്ഥരെയും ആർ.ടി.ഒ അനുമോദിച്ചു.