കാഞ്ഞങ്ങാട്:: എൻഡോസൾഫാൻ ദുരിത ബാധിതയായ മകളുടെ മരുന്ന് കിട്ടാൻ ബേക്കൽ രാമഗുരുനഗറിലെ എ .കെ.ബാലകൃഷ്ണൻ ആധിപിടിച്ച് നടക്കുകയായിരുന്നു .മത്സ്യതൊഴിലാളിയായ ഈയാളുടെ ആവലാതി പിടിച്ച മുഖം കണ്ടാണ് ബേക്കൽ എ.എസ്.ഐ മനോജ് കുമാർ കാര്യം അന്വേഷിച്ചത്. രണ്ടുദിവസമായി മരുന്ന് കൊടുക്കാതെ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോൾ ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടു എ,എസ്.ഐ.

മത്സ്യതൊഴിലാളിയായ ബാലകൃഷ്ണന്റെ വീട്ടിൽ പിറ്റേന്ന് വൈകിട്ട് മനോജ് കുമാർ എത്തിയത് ജിഷക്കുള്ള മരുന്നുമായിട്ടാണ്. കഴിഞ്ഞ 17 വർഷമായി ഈ മരുന്നാണ് ജിഷയുടെ ജീവൻ നിലനിർത്തുന്നത്. മകൾക്ക് മൂന്നാം വയസിലാണ് എൻഡോസൾഫിന് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.അന്നു മുതൽ തൊട്ടാണ് ഈ മരുന്ന് കഴിയുന്നത്. ഇതാണ് ലോക് ഡൗണിനെ തുടർന്ന് രണ്ട് നാൾ മുടങ്ങിയത്. തന്റെ മകളുടെ രക്ഷകനോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ നിറഞ്ഞ കണ്ണുകളോടെയാണ് ബാലകൃഷ്ണന്റെ കുടുംബം എ.എസ്.ഐയെ യാത്രയാക്കിയത്.