കാഞ്ഞങ്ങാട്. കൊവിഡ് 19 രോഗബാധിതരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽനിന്നും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിൽ നിന്നും സ്വരൂപിച്ച 2610000 രൂപ ബാങ്കിൽ നടന്ന ചടങ്ങിൽ ഹോസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ( ജനറൽ) വി. ചന്ദ്രന് ബാങ്ക് പ്രസിഡന്റ് കെ വിശ്വനാഥൻ സെക്രട്ടറി പി. വനജാക്ഷി നിന്നും ഏറ്റുവാങ്ങി വൈസ് പ്രസിഡന്റ് പി. വി. പത്മനാഭൻ കെ .സി .ഇ .യു സംസ്ഥാന കമ്മിറ്റി അംഗം കെ. വി.വിശ്വനാഥൻ. എ .കെ. ലക്ഷ്മണൻ, എം. സതീശൻഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു