covid-19-kannur

കണ്ണൂർ: ജില്ലയില്‍ 10895 പേര്‍ നിരീക്ഷണത്തില്‍ കൊവി‌ഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 10895. 42 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 12 പേര്‍ ജില്ലാ ആശുപത്രിയിലും 16 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 31 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 10794 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 638 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 555 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 501 എണ്ണം നെഗറ്റീവ് ആണ്. 83 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.