കണ്ണൂർ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്കു ഡൌണുമായി ബന്ധപ്പെട്ട കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ പൊലീസ് അടച്ചിട്ടു എന്ന വ്യാജവാർത്തക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. സർക്കാരും പൊലീസും അ
നുശാസിക്കുന്ന അത്യാവശ്യ സർവ്വീസുകൾ ഇപ്പോഴും നടക്കുന്നുണ്ട്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി യതിഷ് ചന്ദ്ര എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നല്കിയിട്ടുണ്ട്. അത്യാവശ്യ സർവ്വീസുകളായ ആശുപത്രി, പാൽ, പത്രം, ചരക്കു ഗതാഗതം, എന്നിവ പൊലീസ് പരിശോധനയോടെ കടത്തിവിടുന്നുണ്ട്. പൊലീസ് തന്നെ മുൻകൈ എടുത്തു മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും മറ്റ് ജില്ലകളിൽ നിന്നും അതിവേഗം ആവശ്യക്കാരിൽ എത്തിച്ചു നല്കുന്നുമുണ്ടെന്നും പൊലീസ് അറിയിച്ചു .


പഴകിയതും ഫോർമാലിൻ കലർത്തിയതുമായ മൽസ്യം പിടിച്ചെടുത്തു
കണ്ണൂർ: ഇരിക്കൂർ ഇരിക്കൂറിന്റെ വിവിധ ഭാഗങ്ങളിലെ മത്സ്യ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഫോർമാലിൻ കലർത്തിയതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇരിക്കൂർ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫിസർ കെ. പ്രസാദിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ ഫുഡ് സേഫ്റ്റി സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

കുട്ടാവ് ജംഗ്ഷൻ, ഇരിക്കൂർ ടൗൺ എന്നിവിടങ്ങളിലുള്ള മാർക്കറ്റുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 23 കിലോ ചെമ്മീൻ, 12 കിലോ മത്തി എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. സ്‌ക്വാഡിൽ ഫുഡ് ഇൻസ്‌പെക്ടർ ജിതിൻ , ഫിഷറീസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, സുരേഷ് ബാബു എന്നിവരും സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ. പ്രസാദും സംഘത്തിലുണ്ടായിരുന്നു.