പയ്യന്നൂർ: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം വന്നതോടെ കാസർഗോഡ് ജില്ലയിലെ വിവിധ ആശുപത്രികളിലെത്തേണ്ട ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് യാത്രാ സൗകര്യമൊരുക്കി പയ്യന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ. രണ്ട് ബസുകളാണ് തിങ്കളാഴ്ച രാവിലെ ആരോഗ്യ വകുപ്പ് ജീവനക്കാരുമായി കാസർകോട് ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് യാത്ര തിരിച്ചത്.രാവിലെ 7 30 ന് പുറപ്പെട്ട ഒരു ബസ് കരിവെള്ളൂർ, ചെറുവത്തൂർ വഴി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്കും
തുടർന്ന് പെരിയ ചെർക്കള വഴി കാസർകോട് ജനറൽ ആശുപത്രിയിലേക്കും, കുമ്പള മംഗൽപാടി ഹെൽത്ത് സെന്ററിലേക്കുമാണ് ഓടിയത്.
രണ്ടാമത്തെ ബസ് തൃക്കരിപ്പൂർ ചെറുവത്തൂർ വഴി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പാലക്കുന്ന് ചന്ദ്രഗിരി വഴി കാസർകോട് ജനറൽ ആശുപത്രിയിലേക്കും ഉദയഗിരി വിദ്യാനഗർ വഴി ചെർക്കള ബദിയടുക്കയിലെ ഉക്കിനടുക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും ജിവനക്കാരെ എത്തിച്ചു.
വൈകീട്ട് ജീവനക്കാരുമായി രണ്ട് ബസുകളും ഇതേ റൂട്ട് വഴി തിരിച്ചെത്തുകയും ചെയ്തു.
സാമൂഹിക അകലം പാലിക്കേണ്ടതിനാൽ രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാൾ വീതവുംമൂന്ന്പേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ട് പേർ വീതവും ഇരുന്നായിരുന്നു യാത്ര .പയ്യന്നൂർ ഡിപ്പോവിലെ
രഘുനാഫ്, എ. മനോഹരൻ,, കെ.പി വേണുഗോപാൽ ,കെ .പി സുനിൽ, ഇ.പി.വി വേണുഗോപാലൻ എന്നിവരാണ് ബസുകളിലെ ജീവനക്കാർ.