തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പട്ടുവം സർവ്വീസ് സഹകരണ ബാങ്കും ജീവനക്കാരും പ്രസിഡന്റും ചേർന്ന് 14, 30, 500 രൂപ നല്കി. ബാങ്ക് വകയായി 5 ലക്ഷം രൂപയും, ജീവനക്കാരുടെ ഒരു മാസത്തെ വേതനമായ 92,3000 രൂപയും ബാങ്ക് പ്രസിഡന്റിന്റെ ഓണറേറിയമായ 7500 രൂപയുമാണ് നല്കിയത്. ഹെഡ് ഓഫീസിൽ ടി.വി.രാജേഷ് എം.എൽ.എ.ക്ക് പ്രസിഡന്റ് കെ.കരുണാകരൻ ചെക്ക് കൈമാറി. സെക്രട്ടരി കെ.പി.ശ്രീനിവാസൻ ,അസിസ്റ്റൻറ് സെക്രട്ടറി പി.വി.പ്രേമൻ, ക്ലർക്ക് യു.വി.ദിനേശൻ എന്നിവരും സംബന്ധിച്ചു. പട്ടുവത്തെ ഹെഡ് ഓഫിസിനു കീഴിൽ മംഗലശ്ശേരി, വെള്ളിക്കിൽ റോഡ്, പറപ്പൂൽ, പലേരി പറമ്പ് എന്നിവിടങ്ങളിലായി നാല് ബ്രാഞ്ചുകളും. 31 ജീവനക്കാരുമാണുള്ളത്.