പയ്യന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളൂർ സർവീസ് സഹകരണ ബാങ്ക് അഞ്ചുലക്ഷം രൂപയും ബാങ്ക് പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയമായ പതിനായിരം രൂപയും ഒരു മാസത്തെ പെൻഷൻ തുകയിനത്തിലുള്ള 15,000 രൂപയും ഭരണ സമിതി അംഗങ്ങളുടെ ഒരു മാസത്തെ അലവൻസായ 14,400രൂപയും ഉൾപ്പെടെ 5,39,400 രൂപ നൽകി. ബാങ്ക് പ്രസിഡന്റ് വി.കുഞ്ഞികൃഷ്ണൻ ജോയിന്റ് രജിസ്ട്രാർ എം.കെ.ദിനേശ് ബാബുവിന് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് പി. വി. ലക്ഷ്മണൻ നായർ, സെക്രട്ടറി കെ.തങ്കമണി, കെ.വി.സുധാകരൻ, കെ.രമേശൻ തുടങ്ങിിയവർ പങ്കെടുത്തു.
പയ്യന്നൂർ സഹകരണ ആശുപത്രി സൂപ്രണ്ടും ഡയറക്ടറുമായ കാങ്കോലിലെ ഡോ. ടി.വി.കുഞ്ഞിക്കണ്ണൻ ഒരു മാസത്തെ സർവീസ് പെൻഷൻ തുകയായ 52,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.സി.പി.എം.പെരിങ്ങോം ഏരിയ സെക്രട്ടറി സി. സത്യപാലൻ ഏറ്റുവാങ്ങി.