മംഗളൂരു: മംഗളൂരുവിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ രോഗം ഭേദമായി.ഗവ.വെൻലോക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭട്ക്കൽ സ്വദേശിയായ 22 കാരന്റെ രോഗമാണ് ഭേദമായത്. മാർച്ച് 22നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. മംഗളൂരുവിലെ ആദ്യ കേസായിരുന്നു ഇത്.

ദുബായിൽ നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 25 ഡോക്ടർമാരും, 30 ഓളം നഴ്സുമാരും ചേർന്നാണ് വെൻലോക്ക് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരെ ശുശ്രൂഷിക്കുന്നത്.