കാസർകോട് : രണ്ട് ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ഇന്നലെ ഒൻപത് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കാസർകോടിന് മേൽ വീണ്ടും ആശങ്ക. കഴിഞ്ഞ ദിവസം മൂന്നുപേർ രോഗം മാറി ആശുപത്രി വിടുകയും ഒറ്റ കേസ് മാത്രം പോസിറ്റിവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഒൻപത് പേർക്ക് പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തിയത്.

ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി ഉയർന്നു. 10844 പേരാണ് ജില്ലയിൽ നീരീക്ഷണത്തിലുള്ളത്‌. വീടുകളിൽ 10623 പേരും ആശുപത്രികളിൽ 221 പേരും. പുതിയതായി 16 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. 27 പേരാണ് ഡിസ്ചാർജ് വാങ്ങിയത്. നിലവിൽ ജില്ലയിൽ 138 പേർക്കാണ് രോഗമുള്ളത്.1439 സാമ്പിളുകളിൽ 685 പേരുടെ റിസൾട്ട് ഇനിയും ലഭ്യമാകേണ്ടതുണ്ട്.