കണ്ണൂർ: ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ സാഗർ' റാണിയുടെ ഭാഗമായി ആയിക്കരയിൽ ഭക്ഷ്യ യോഗ്യമല്ലാത്ത 260 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കണ്ടെയ്‌നർ ലോറിയിൽ വിൽപനയ്‌ക്കായി സൂക്ഷിച്ചിരുന്ന 220 കിലോഗ്രാം വട്ട മുള്ളൻ, 40 കിലോഗ്രാം കിളിമീൻ, എന്നിവയാണ് നശിപ്പിച്ചത്. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ പി.കെ.ഗൗരീഷിന്റെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. തളിപ്പറമ്പ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ യു.വി.ജിതിനിന്റെ നേത്യത്വത്തിൽ ഇരിക്കൂറിൽ നടത്തിയ പരിശോധനയിൽ 31 കിലോഗ്രാം ഫോർമാലിൻ കലർന്ന മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു.