കണ്ണൂർ: ശിക്ഷാ തടവുകാരൻ ജയിൽ ചാടിയ സംഭവമുൾപ്പടെ വീഴ്ചകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റി നിയമിച്ചു ഡി.ജി.പി ഉത്തരവായി. ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി ജയിലിലെത്തി തടവുകാരിൽ നിന്നും ജീവനക്കാരിൽ നിന്നും കഴിഞ്ഞ ആഴ്ച തെളിവെടുത്തിരുന്നു.
ഡി.ഐ.ജി നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ശിക്ഷാ നടപടി. സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയും വീഴ്ചയും നിരന്തരം ആവർത്തിക്കപ്പെടുന്നുണ്ടെന്നും ഇതു അവസാനിപ്പിക്കാൻ ശക്തമായ നടപടിയുണ്ടാകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു..
അസിസ്റ്റന്റ് സൂപ്രണ്ട് പി.സി.ശിവരാമനെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്കും കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ അസി.സൂപ്രണ്ട് സി.എം പോളിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചു. സെൻട്രൽ ജയിലിലെ അസി.സൂപ്രണ്ട് ഐ.വി. ഒതേനനെ കണ്ണൂർ ജില്ലാ ജയിലിലേക്കും ജില്ലാ ജയിലിലെ അസി.സൂപ്രണ്ട് ടി.വി. രാമചന്ദ്രനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും നിയമിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫീസർമാരായ നോബി സെബാസ്റ്റ്യൻ,സുഹൈർ കൊടക്കൽ എന്നിവരെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്കും കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ സി.എൻ.അഭിലാഷ്, പി.ഷിനോജ് എന്നിവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ പി..പി.. സന്തോഷ് കു മാറിനെ വടകര സബ് ജയിലിലേക്കും വടകര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഇ. പ്രസന്നനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചു..കണ്ണൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ എസ്. പ്രകാശൻ, പി. പ്രസാദ്, എ.പി. ദിനേഷ് കുമാർ എന്നിവരെ കോഴിക്കോട് ജില്ലാ ജയിലിലേക്കും കോഴിക്കോട് ജില്ലാ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ എം. ഹസീബ്, ഷിജു ഗിൽബർട്ട്, രവീഷ് എന്നിവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം. കൃഷ്ണദാസനെ കണ്ണൂർ ജില്ലാ ജയിലിലേക്കും കണ്ണൂർ ജില്ലാ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പ്രശാന്ത് ബാലകൃഷ്ണനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചു.