കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരൻ അജയ് ബാബു ആശുപത്രി ഐസൊലേഷൻ വാർഡിൽ നിന്നു രക്ഷപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ സി. പ്രസാദ്, കെ.കെ.വിശ്വനാഥൻ എന്നിവരെ സർവ്വീസിൽ നിന്നു സസ്പെൻഡ് ചെയ്തു. നൈറ്റ് റൗണ്ട് ഓഫീസറുടെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് ടി.വി. അശോകനെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും സ്ഥലം മാറ്റി. താത്കാലിക ജീവനക്കാരായ അസി.പ്രിസൺ ഓഫീസർമാരായ പി. സുധീഷ്, വി.പി. ധനേഷ് എന്നിവരെ സർവീസിൽ നിന്നു പുറത്താക്കിയതായും ഡി.ജി.പി അറിയിച്ചു..