തലശ്ശേരി: എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അഡോൺ ഗോഡ് ഫ്രഡും സംഘവും നടത്തിയ റെയ്ഡിൽ പെട്ടിപ്പാലം കോളനിക്ക് സമീപത്ത് നിന്നും ഏഴ് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. 7.5 സെന്റീമീറ്റർ മുതൽ 78 സെന്റീമിറ്റർ വരെയുള്ള 7 കഞ്ചാവ് ചെടികൾ പെട്ടിപ്പാലം കോളനിക്ക് എതിർവശം റെയിൽപാളത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. നട്ടുവളർത്തിയ രീതിയിലാണ് ചെടികൾ. പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സിവിൽ എക്‌സൈസ് ഓഫീസർമാരായ യു. ഷെനിത്ത് രാജ്, കെ.കെ സമീർ, ലെനിൻ എഡ്വേർഡ്, ജിജീഷ് ചെറുവായി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.