മാഹി: ചെറുകല്ലായി സ്വദേശിക്ക് കൊവിഡ്. ഇതോടെ ഫ്രഞ്ച് പെട്ടിപ്പാലം ചെറുകല്ലായി റോഡ് മാഹി പൊലീസ് അടച്ചു. രോഗം ബാധിച്ചയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലാണ് ഉള്ളത്. 72 കാരനായ ഇയാൾ വൃക്കരോഗിയും മറ്റ് അസുഖങ്ങളുമുള്ള ആളുമാണ്. നേരത്തെ തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. മാഹിയിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രണ്ടാമത്തെ ആളാണിയാൾ. നേരത്തെ ഉംറ കഴിഞ്ഞെത്തിയ 64 കാരി മാഹി ഗവ: ആശുപത്രിയിൽ സുഖം പ്രാപിച്ചിരുന്നു.