soudi

സൗദി: കൊറോണ 19 വ്യാപനം നിയന്ത്രണാധീനം ആയതോടെ സൗദി സർക്കാർ ഇന്നുമുതൽ നിയമവും നിയന്ത്രണവും കർശനമാക്കി. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് 10,000 റിയാൽ ഇന്ത്യൻ രൂപയിൽ രണ്ടര ലക്ഷം രൂപ പിഴ നൽകേണ്ടി വരും. ഇന്നുമുതൽ 24 മണിക്കൂറും കർഫ്യു ആയിരിക്കുമെന്നും സർക്കാർ അറിയിപ്പ് പുറത്തു വന്നു. 2370 പേർക്കാണ് ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 331 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 72 പേർ മക്കാ പ്രവിശ്യയിൽ ഉള്ളവരാണ്. റിയാദിൽ 44, ജിദ്ദയിൽ 32, കത്തീഫ് 8, കോവാർ 2 എന്നിങ്ങനെയാണ് പുതിയ കേസുകൾ ഉള്ളത്. 29 പേരാണ് ഇന്നലെ വരെ സൗദിയിൽ മരിച്ചത്. മരിച്ചതിൽ കണ്ണൂർ സ്വദേശി അടക്കം 2 പേർ മലയാളികളാണ്.

രോഗം സ്ഥിരീകരിച്ചവരിൽ ഏറിയകൂറും സൗദി പൗരന്മാരാണ്. സൗദിയിലെ മുഴുവൻ പള്ളികളും അടച്ചിട്ടിരിക്കയാണ്. ഒറ്റപ്പെട്ട ബാങ്ക് വിളികൾ മാത്രമാണ് വല്ലപ്പോഴും ഉയർന്നു കേൾക്കുന്നത്.