പയ്യന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിവിധ ജനവിഭാഗങ്ങൾക്ക് നൽകുന്ന സഹായ പട്ടികയിൽ നാടക കലാപ്രവർത്തകരെയും ഉൾപ്പെടുത്തണമെന്ന് നാടക പ്രവർത്തകരുടെ സംഘടന നാടക് ആവശ്യപ്പെട്ടു. വ്യത്യസ്ത പാക്കേജുകളിലായി താൽകാലിക സാമ്പത്തീക ആശ്വാസം പ്രഖ്യാപിച്ചപ്പോൾ നാടക പ്രവർത്തകരെ പരിഗണിക്കാതെ പോയി.സംസ്ഥാനത്ത് കുടതൽ കലാ-സാംസ്കാരിക പരിപാടികൾ നടക്കുന്നത് മാർച്ച് മുതൽ മേയ് വരെയാണ് . കൊവിഡ് നിയന്ത്രണം കഴിഞ്ഞ് കാലവർഷവും വന്നാൽ കലാകാരൻമാർ ഏറെ ദുരിതത്തിലാകും. . ഭൂരിപക്ഷം നാടക കലാകാരും ക്ഷേമനിധിയിൽ അംഗങ്ങൾ അല്ല . ക്ഷേമനിധിയിൽ അംഗങ്ങൾ അല്ലാത്തവർക്കും ധനസഹായം പ്രഖ്യാപിച്ച് നാടക കലാകാരൻമാരെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്തിക്ക് നൽകിയ നിവേദനത്തിൽ നാടക് ' ആവശ്യപ്പെട്ടു.