പാനൂർ: ബീവറേജസ് വിൽപ്പനശാലകൾ പൂട്ടുകയും കള്ളു ഷാപ്പുകൾ അടച്ചിടുകയും ചെയ്തതോടെ പാനൂർ മേഖലയിൽ വ്യാജവാറ്റ് ശക്തം. ഇന്നലെ രാവിലെ കൂത്തുപറമ്പ് റെയിഞ്ച് ഇൻസ്പെക്ടർ കെ.പി പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർ കെ.ശ്രീജിത്തും പാർട്ടിയുംം നടത്തിയ മിന്നൽ റെയ്ഡിൽ ചെണ്ടയാട് നിന്ന് 150 ലിറ്റർ വാഷ് പിടികൂടി.വാഷ് നശിപ്പിച്ച് അബ്കാരി നിയമ പ്രകാരം കേസെടുത്തു.വാഷ് സൂക്ഷിച്ചുവെച്ച ആളുകളെ കുറിച്ചുള്ള അന്വേഷണംം ശക്തമാക്കി. കനകമല ഭാഗത്ത്കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വാഷും ചാരായവും ചാരായം വാറ്റാനുള്ള ഉപകരണങ്ങളുംം കൂത്തുപറമ്പ് എക്സൈസ് സർക്കി'ൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട അണിയാരം സ്വദേശി തട്ടാന്റെ പറമ്പത്ത് അഖിലിന്റെ പേരിൽ കേസെടുത്തു. 42ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും ഇവിടെ നിന്ന് പിടി കൂടിയിരുന്നു. 1400 ലിറ്ററോളം വാഷ് ഇതിനകംം കൂത്തുപറമ്പ് റെയിഞ്ച് പാർട്ടി പിടികൂടിയിട്ടുണ്ട്.