കാഞ്ഞങ്ങാട്: കൊ വിഡ് 19 വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി കാഞ്ഞങ്ങാട് നഗരസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര കോടി രൂപ സംഭാവന നൽകി.നഗരസഭയുടെ തനത് ഫണ്ടിൽ നിന്നാണ് ഈ തുക നൽകുന്നത്.കൂടാതെ നഗരസഭ ചെയർമാൻ പി.വി.രമേശൻ ഒരു മാസത്ത ഹോണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും.നഗരസഭ സ്റ്റിയറിംഗ് കമ്മിറ്റി യോഗവും കൗൺസിൽ തല കക്ഷി നേതാക്കളുടെയും അടിയന്തിര യോഗം ചേർന്നാണ് അരക്കോടി രൂപ നൽകാൻ തീരുമാനിച്ചത്.കഴിഞ്ഞവർഷം ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നഗരസഭ അരക്കോടി രൂപ സംഭാവന നൽകിയിരുന്നു.

യോഗത്തിൽ നഗരസഭ ചെയർമാൻ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ എൽ സുലൈല,കെ.മുഹമ്മദ് കുഞ്ഞി,എച്ച്.ആർ ശ്രീധരൻ, എം.എം നാരായണൻ നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് എന്നിവർ സംബന്ധിച്ചു.