പയ്യന്നൂർ: ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഏതാനും വിഷയങ്ങൾ ബാക്കിയിരിക്കേ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പoന ക്ലാസുമായി സേവാഭാരതി കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് സമിതി.ഫിസിക്സ്, കെമിസ്ട്രി , ഗണിതം, ബയോളജി വിഷയങ്ങളിലാണ് ക്ലാസ് നടക്കുന്നത്. വിദഗ്ധരായ അദ്ധ്യാപകർ നൽകുന്ന വീഡിയോ, ഓഡിയോ ക്ലാസുകൾ തത്സമയം ലഭിക്കത്തക്കവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമായ നോട്ടുകളും ചോദ്യപേപ്പറുകളും തയ്യാറാക്കി നൽകുന്നു. മാതൃക പരീക്ഷ കൂടി നടത്തുമെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി സി.ഐ. ശങ്കരനും ഉപജില്ലാ കൺവീനർ പി.ശ്രീജിത്തുമാണ് നേതൃത്വം നൽകുന്നത്.