കാഞ്ഞങ്ങാട്:ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊവിഡ്- 19 പ്രതിരോധത്തിനായി സേവനം ചെയ്യുന്നവർക്ക് മാസ്കുകളും , ടവലും വിതരണം ചെയ്തു. സൊസൈറ്റി ജില്ലാ ചെയർമാൻ .എച്ച്.എസ്സ്. ഭട്ട്, സെക്രട്ടറി .എം വിനോദ്, ട്രഷറർ .എൻ.സുരേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം . വില്ല്യംസ് ജോസഫ് എന്നിവർ നേതൃത്വo നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് , ഡിവൈ എസ് പി. പി.കെ.സുധാകരൻ, , നഗരസഭ ചെയർമാൻ വി.വി. രമേശൻ , ജില്ലാ ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ..എം പി പ്രമീള., ജില്ലാ ഹോമിയോ റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. പി എസ്. അശ്വതി എന്നിവർ പ്രതിരോധ വസ്തുക്കൾ ഏറ്റുവാങ്ങി