കാസർകോട് : കാസർകോട് ജില്ലയിൽ ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 48 വയസുള്ള പള്ളിക്കര സ്വദേശി, 31 വയസുള്ള മൊഗ്രാൽ സ്വദേശി 67 വയസു പ്രായമുള്ള ഉദുമ സ്വദേശിയായ സ്ത്രീ, മധൂർ സ്വദേശി 10 വയസുകാരൻ എന്നിവർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ ദുബായിൽ നിന്നും വന്നതും സ്ത്രീക്കും ആൺകുട്ടിക്കും സമ്പർക്കം മൂലവുമാണ് രോഗം പകർന്നത്.
ജില്ലയിൽ 11087 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. ഇതിൽ വീടുകളിൽ 10856 പേരും ആശുപത്രികളിൽ 231 പേരുമാണ് നീരിക്ഷണത്തിലുള്ളത്. പുതിയതായി അഡ്മിറ്റ് ചെയ്ത ആളുകളുടെ എണ്ണം 14. നിലവിൽ ജില്ലയിൽ ഉള്ള രോഗികളുടെ എണ്ണം 152. ഇന്നലെ ഉച്ച വരെ 32 സാമ്പിളുകൾ ആണ് പരിശോധനക്കയച്ചത്. അകെ അയച്ച സാമ്പിളുകളുടെ എണ്ണം 1777 ഇതിൽ 1000 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 624 സാമ്പിളുകളുടെ റിസൾട്ട്ലഭ്യമാകേണ്ടതുണ്ട്.