തലശ്ശേരി: കവിയും സാംസ്‌കാരിക പ്രവർത്തകനുമായ സ്റ്റേഡിയത്തിന് സമീപം പാർവതിയിൽ ടി. ഗോപി (54) നിര്യാതനായി. ഹിഗ്വിറ്റയുടെ രണ്ടാം വരവ്, പ്രകൃതീ മനോഹരി എന്നിവയാണ് പ്രധാന കൃതികൾ. തയ്യുള്ളതിൽ കൃഷ്ണന്റെ മകനാണ്. ഭാര്യ: ടി.സി. ബിന്ദു (ഗവ. ഐ.ടി.ഐ തോട്ടട). മക്കൾ: സിദ്ധാർഥ് കൃഷ്ണ, ഋതുപർണ്ണ. സഹോദരങ്ങൾ: മീറ, ബീന, മധു, നീന, പുഷ്പരാജ്.