കുഞ്ഞിമംഗലം:പിലാത്തറയിലെ സംഗം ആഡിറ്റോറിയം ഉടമ മന്ന്യത്ത് കൃഷ്ണൻ പുതുക്കിപ്പണിത ഓഡിറ്റോറിയം ചെറുതാഴം പഞ്ചായത്തിന്റെ സമൂഹ അടുക്കളയ്‌ക്കായി വിട്ടുനൽകി. പിലാത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ കുടുംബശ്രീ ഹോട്ടലിലായിരുന്നു അടുക്കളെ പ്രവർത്തിച്ചിരുന്നത്. ദിവസേന നൂറോളം പേർക്ക് രണ്ടുനേരം ഭക്ഷണം കൊടുക്കേണ്ടതിനാൽ അസൗകര്യം മൂലമാണ് അടുക്കള സംഗമം ആഡിറ്റോറിയത്തിലേക്ക് മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി പാലു കാച്ചി അടുക്കള ഉദ്ഘാടനം ചെയ്തു. ഇ.വസന്ത, അംബുജാക്ഷൻ, എം.വി.രാജീവൻ എന്നിവർ പ്രസംഗിച്ചു. കർഷക സംഘം ചെറുതാഴം വെസ്റ്റ് വില്ലേജ് കമ്മിറ്റി ചെറുതാഴം കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികളും സാധനങ്ങളും നൽകി.

പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി പാലു കാച്ചി അടുക്കള ഉദ്ഘാടനം ചെയുന്നു