കാസർകോട്: കർശന നിയന്ത്രണങ്ങളുണ്ടായിട്ടും ആളുകൾ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പൊലീസ് ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്. ആദ്യദിനം തന്നെ 40 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.എം. സുനിൽ കുമാർ അറിയിച്ചു. പള്ളിക്കര, ഉദുമ, ചെമ്മനാട്,ചെങ്കള, മധുർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളും കാസർകോട് നഗരസഭ പ്രദേശങ്ങളിലുമാണ് ഡ്രോൺ നിരീക്ഷണം ശക്തമാക്കിയത്.